ആത്മനൊമ്പരം
ആനന്ദമേറിയ എൻ ജീവിതവീഥിയിൽ
ഒരുനാൾ കാർമേഘമിരുണ്ടുകൂടി
അശ്രുബിന്ദുക്കൾ മഴത്തുള്ളിപോൽ പൊഴിയവെ
ഹൃദയമാം എൻ അമ്മ ഓർമ്മയായി .
കൂരിരുട്ടിൻറെ ക്രൂരക്കരങ്ങളിലൊറ്റക്കിരുന്നു
ഞാൻ തേങ്ങവേ ആരോരുമില്ലാത്തൊരനാഥയാം
പെൺകിടാവെന്ന്‌ഞാൻ ഓർത്തുപോയി എന്നിലെൻ
ആത്മനൊമ്പരം കണ്ണീരായി പെയ്യവേ
ദുഃസ്വപ്നമെന്നു ഞാൻ മനസ്സിലാക്കി
കെട്ടിപ്പിടിച്ചുപ്പുണർന്നുവെൻ അമ്മയെ ആനേരം
ഞാൻ ഓർത്തുയെൻ ബാല്യകാലം
താരാട്ടുപാട്ടിന്റെ ഈരടിശീലയിൽ താനേ
മയങ്ങുന്നവേളകൾ ഞാൻ ആ രാത്രിതൻ
കൂരിരുട്ടിൽ ഒരുനേരമോർത്തുപോയി
എന്തിനെന്നുണ്ണി കരയുന്നുവെന്നചോദ്യമുയർന്നതും
എൻ കണ്ണിലെ കണ്ണുനീർകണ്ടെന്നമ്മ മാറോടുചേർത്തണച്ചു.